‘ഗോൾഡൻ ഹാൻഡ്‌സ്’ ഇഫ്താർ സംഗമം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ മയ്യഴി പ്രവാസികളുടെ കൂട്ടായ്മയായ ‘ഗോൾഡൻ ഹാൻഡ്‌സ്’ അംഗങ്ങൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മനാമ എമിറേറ്റ്സ് ടവറിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും നിരവധി പ്രവർത്തകരും പങ്കെടുത്തു.

താഹിർ വി.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ മുജീബ് മാഹി സ്വാഗതപ്രസംഗം നടത്തി. റഷീദ് മാഹി റമദാൻ സന്ദേശം നൽകി സംസാരിച്ചു. വ്രതാനുഷ്ഠാനത്തിന്റെ പാവനത കാത്തുസൂക്ഷിക്കണമെന്നും വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ ആധിക്യത്തിൽ നോമ്പിന്റെ യഥാർത്ഥ ലക്ഷ്യം മറന്നുപോകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നമുക്ക് ചുറ്റും പ്രയാസമനുഭവിക്കുന്നവരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നതാണ് ധന്യമായ ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഹമ്മദ് അഫ്സൽ, ജാവേദ് ടി.സി.എ. എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. പരിപാടികളുടെ വിജയത്തിനായി വി.സി. നിയാസ്, റിജാസ് റഷീദ്, ഷബീർ മാഹി എന്നിവർ നേതൃത്വം നൽകി. ഷംസുദീൻ വി.പി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി. സ്നേഹവും സൗഹൃദവും പുതുക്കുന്ന വേദിയായി മാറിയ ഇഫ്താർ സംഗമം പ്രവാസി മലയാളികൾക്ക് വേറിട്ടൊരു അനുഭവമായി.

 

article-image

ddfsqswa

article-image

qwqwqwwq

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed