റസിഡൻറ്​​ പെർമിറ്റ്​ സ്​റ്റാമ്പ്​ പതിപ്പിക്കൽ ഇനി ബഹ്​റൈൻ പോസ്​റ്റ്​​ വഴിയും


മനാമ

ബഹ്റൈനിൽ റെസിഡൻറ് പെർമിറ്റ് സ്റ്റാമ്പ് പതിപ്പിക്കൽ സേവനം ഇനി മുതൽ പോസ്റ്റ് ഓഫിസ് വഴി ലഭിക്കാൻ വഴിയൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട കരാറിൽ കഴിഞ്ഞ ദിവസം ടെലികോം-ഗതാഗത മന്ത്രാലയത്തിന് കീഴിലെ ബഹ്റൈൻ പോസ്റ്റും നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻറ് അഫയേഴ്സും ഒപ്പുവെച്ചു. നിലവിൽ എൻ.പി.ആർ കേന്ദ്രങ്ങളിലും ബഹ്റൈനിൽനിന്നും യാത്ര പോകുന്ന സന്ദർഭത്തിൽ കോസ്വെയിൽനിന്നും എയർപോർട്ടിൽനിന്നും സ്റ്റിക്കർ പതിക്കുകയാണ് ചെയ്യുന്നത്. ഈ സേവനമാണ് ബഹ്റൈൻ പോസ്റ്റുമായി സഹകരിച്ച്   വിപുലമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുളളിൽ തന്നെ ബഹ്റൈനിലെ വിവിധ പോസ്റ്റ് ഓഫിസുകളിൽ ഈ സേവനം ആരംഭിക്കും.   ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ അതോറിറ്റിയുടെ സേവനങ്ങൾ ജനങ്ങൾക്ക് നൽകാൻ പുതിയ സംവിധാനം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കരാറിൽ ഒപ്പുവെച്ച ശേഷം ആഭ്യന്തര മന്ത്രാലയത്തിലെ നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെഡിഡൻറ്സ് അഫയേഴ്സ് കാര്യ അസി. അണ്ടർ സെക്രട്ടറി ശൈഖ് അഹ്മദ് ബിൻ ഈസ ആൽഖലീഫ വ്യക്തമാക്കി. പോസ്റ്റൽ സേവനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിൽ സന്തോഷമുള്ളതായി ബഹ്റൈൻ പോസ്റ്റിനെ പ്രതിനിധാനംചെയ്ത് കരാറിൽ ഒപ്പുവെച്ച ശൈഖ് ബദ്ർ ബിൻ ഖലീഫ ആൽഖലീഫയും അഭിപ്രായപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed