ഐസിആർഎഫ് തേർസ്റ്റ് ക്വഞ്ചേർസ് 2021 സമാപിച്ചു

മനാമ
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേർസ്റ്റ് ഖുഞ്ചേഴ്‌സ് 2021 ടീമിന്റെ ഈ വർഷത്തെ സമ്മർ അവെയർനെസ്സ് ക്യാമ്പ് സമാപിച്ചു. നൂറ്റി മുപ്പതോളം തൊഴിലാളികൾക്കായി മറാസ്സിയിൽ ഉള്ള ഒരു വർക്ക് സൈറ്റിൽ ആണ് സമാപന ക്യാമ്പ് സംഘടിപ്പിച്ചത്. ഇവിടെ ബഹ്‌റൈനിലെ ബൊഹ്‌റ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ ഐസിആർഎഫ് വളണ്ടിയർമാർ കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു. ഇത്തവണ പന്ത്രണ്ടാഴ്ച്ചകളിലായാണ് ബോധവത്കരണ ക്യാമ്പുകൾ നടന്നത്. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും ഇതിന്റെ ഭാഗമായി വിതരണം ചെയ്തിരുന്നു. സമാപന പരിപാടിയിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ കൂടാതെ ഐ.സി.ആർ.എഫ്. വളന്റീർസ് മുരളീകൃഷ്ണൻ, സുൽഫിക്കർ അലി, രമൺ പ്രീത് എന്നിവരും പങ്കു ചേർന്നു.