ടി20 ലോകകപ്പ് ട്രോഫിക്ക് ഇന്ത്യൻ സ്കൂളിൽ ആവേശോജ്ജ്വല സ്വീകരണം


പ്രദീപ് പുറവങ്കര / മനാമ

ഡി.പി വേൾഡ് ഐ.സി.സി പുരുഷ ടി20 ലോകകപ്പ് ട്രോഫി പര്യടനത്തിന് ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിൽ (ഐ.എസ്.ബി) ഉജ്ജ്വല സ്വീകരണം നൽകി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായി (ഐ.സി.സി) സഹകരിച്ച് ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബി.സി.എഫ്) സംഘടിപ്പിച്ച പര്യടനം വിദ്യാർത്ഥികളിൽ കായികാവേശം പകർന്നു. പുതുതലമുറയിലെ കായിക പ്രതിഭകളെയും ആരാധകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ട്രോഫി ക്യാമ്പസിലെത്തിച്ചത്.

പ്രോജക്ട് ലീഡ് ജോസഫ് മാർട്ടസ്, ബി.സി.എഫ് എക്സിക്യൂട്ടീവുകൾ എന്നിവരടങ്ങിയ സംഘത്തെ സ്കൂൾ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസിസ്റ്റന്റ് സെക്രട്ടറി രഞ്ജിനി മോഹൻ, മറ്റ് കമ്മിറ്റി അംഗങ്ങളായ മിഥുൻ മോഹൻ, ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഫിസിക്കൽ എജുക്കേഷൻ അധ്യാപകരും സ്കൂൾ ക്രിക്കറ്റ് ടീം അംഗങ്ങളും ട്രോഫിയെ വരവേറ്റു.

ഇത്തരത്തിലുള്ള ആഗോള കായിക പര്യടനങ്ങൾ വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാണെന്നും ഒത്തൊരുമയും അച്ചടക്കവും വളർത്താൻ ഇത് സഹായിക്കുമെന്നും സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് അഭിപ്രായപ്പെട്ടു. യുവ പ്രതിഭകളെ വളർത്തിയെടുക്കുന്നതിലുള്ള സ്കൂളിന്റെ പ്രതിബദ്ധതയെ ഇത്തരം ചടങ്ങുകൾ ഊട്ടിയുറപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

adad

You might also like

  • Lulu Exchange
  • Straight Forward

Most Viewed