മുൻ റോയൽ കോർട്ട് ജീവനക്കാരൻ അന്തോണി തോമസ് നാട്ടിൽ അന്തരിച്ചു


പ്രദീപ് പുറവങ്കര / മനാമ

ദീർഘകാലം ബഹ്റൈൻ പ്രവാസിയായിരുന്ന ഇരിങ്ങാലക്കുട ഊരകം സ്വദേശി തെറ്റയിൽ കൊടകരക്കാരൻ അന്തോണി തോമസ് (89) അന്തരിച്ചു. ബഹ്‌റൈൻ റോയൽ കോർട്ടിലെ മുൻ ജീവനക്കാരനായിരുന്ന അദ്ദേഹം ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

ബഹ്‌റൈനിലെ സാമൂഹിക-ആത്മീയ മേഖലകളിൽ സജീവമായിരുന്ന അദ്ദേഹം അവാലി കത്തോലിക്കാ മലയാളം കമ്മ്യൂണിറ്റിയുടെ കോ-ഓർഡിനേറ്ററായും മികച്ച സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊച്ചു ത്രേസ്യയാണ് പത്നി. മക്കൾ: സിന്റോ, സിജോ (ബഹ്റൈൻ), സിനോജ്, സിമി, സിനി.

അദ്ദേഹത്തിന്റെ വിയോഗത്തിൽ അവാലി കമ്മ്യൂണിറ്റിയിലെ സുഹൃത്തുക്കളും മുൻ സഹപ്രവർത്തകരും അനുശോചിച്ചു.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed