എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മാറ്റ് ബഹ്‌റൈൻ അംഗങ്ങളുടെ മക്കളെ ആദരിച്ചു


മനാമ: കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മാറ്റ് ബഹ്‌റൈൻ അംഗങ്ങളുടെ മക്കളെ മെമന്റോ നൽകി ആദരിച്ചു. മനാമ കെ.എം.സി.സി ഹാളിൽ നടന്ന സംഗമം കെ.എം.സി.സി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.പി മുസ്തഫ തിരുവള്ളൂർ ഉദ്ഘാടനം ചെയ്തു. 

സാമൂഹിക പ്രവർത്തകനും ബി.കെ.എസ്.എഫ് കൺവീനറുമായ ഹാരിസ് പഴയങ്ങാടി  മുഖ്യാതിഥിയായിരുന്നു. മാറ്റ് ബഹ്‌റൈൻ പ്രസിഡൻറ് ഗഫൂർ കൈപ്പമംഗലം അധ്യക്ഷതവഹിച്ചു. ട്രഷറർ ഹിളർ വലിയകത്ത്, റഷീദ് വെള്ളാങ്ങല്ലൂർ, റിയാസ് ഇബ്രാഹിം, ഷഹീൻ കേച്ചേരി, ഷാജഹാൻ മാള, ഷാജഹാൻ കേച്ചേരി, സാദിഖ് തളിക്കുളം എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ഇരിങ്ങാലക്കുട സ്വാഗതവും റാഫി മൂന്നുപീടിക നന്ദിയും പറഞ്ഞു. 

You might also like

Most Viewed