ജമാൽ കുറ്റിക്കാട്ടിലിൻ്റെ പിതാവ് അന്തരിച്ചു

മനാമ: ബഹ്റൈൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സ്ഥാപകാംഗവും, വൈസ് പ്രസിഡണ്ടുമായ ജമാൽ കുറ്റിക്കാട്ടിലിൻ്റെ പിതാവ് തേമൻതോട്ടത്തിൽ ഉമ്മർ ഹാജി−84 നിര്യാതനായി.
മർച്ചന്റ് നാവിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ നഫീസ കുറ്റിക്കാട്ടിൽ. ജമാലിന് പുറമെയുള്ള മറ്റ് മക്കൾ നിസ്സാർ(കുവൈറ്റ്), ശംസുദ്ദീൻ (കുവൈറ്റ്), സൗദ(കുവൈറ്റ്), ഷൈമ. സംസ്കാര ചടങ്ങിൽ കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ചാരിറ്റി കൺവീനർ ശശി അക്കരാൽ എന്നിവർ പങ്കെടുത്തു. കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്ക് ചേർന്ന് കൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നതായി കെ.പി.എഫ്. പത്രക്കുറിപ്പിൽ അറിയിച്ചു.