അൽ‍−അമാനയുടെ അംഗത്വ പ്രചാരണ കാന്പയിൻ ആരംഭിച്ചു


കെ.എം.സി.സി ബഹ്റൈൻ‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ‍ നടത്തിവരുന്ന പ്രവാസി സാമൂഹിക സുരക്ഷ പദ്ധതിയായ അൽ‍−അമാനയുടെ അംഗത്വ പ്രചാരണ കാന്പയിൻ ആരംഭിച്ചു.  'ബൂസ്റ്റപ്പ് 21' എന്ന പേരിൽ‍  ഒക്ടോബർ‍ 31 വരെ നടക്കുന്ന കാന്പയിനിന്റെ ഉദ്ഘാടനം കെ.എം.സി.സി ബഹ്റൈൻ‍ സംസ്ഥാന വൈസ് പ്രസിഡൻറ് ഗഫൂർ‍ കൈപ്പമംഗലം മുഹമ്മദ്‌ റാഷിദിന് അംഗത്വം നൽ‍കി നിർ‍വഹിച്ചു. 

പദ്ധതിയിൽ‍ അംഗത്വമെടുക്കുന്ന പ്രവാസികൾക്ക് പ്രതിസന്ധിഘട്ടത്തിൽ അകപ്പെടുന്പോൾ  അവർക്കും അവരുടെ കുടുംബത്തിനും സുരക്ഷയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അൽ‍−അമാന പദ്ധതി നടപ്പാക്കിവരുന്നത്.  പ്രവാസജീവിതത്തിനിടെ മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ, അവശത പെന്‍ഷന്‍ പ്രതിമാസം 4000 രൂപ വരെ, 25,000 രൂപ വരെയുള്ള ചികിത്സ സഹായം തുടങ്ങിയ സാന്പത്തിക പരിരക്ഷയാണ് അൽ‍−അമാന അംഗങ്ങൾ‍ക്ക് നൽ‍കുന്നത്. കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ‍ ചികിത്സക്ക് പ്രത്യേക ആനുകൂല്യങ്ങളും അൽ‍−അമാന അംഗങ്ങൾ‍ക്ക് ലഭിക്കും. ഉദ്ഘാടന സംഗമത്തിൽ‍ സംസ്ഥാന സെക്രട്ടറി ഒ.കെ കാസിം, അൽ‍−അമാന കൺ‍വീനർ‍ മാസിൽ‍ പട്ടാന്പി, എക്സിക്യൂട്ടിവ് അംഗങ്ങളായ അഷ്റഫ് കാക്കണ്ടി, നൂറുദ്ദീൻ‍ മാട്ടൂൽ‍, അബ്ദുറഹ്‌മാൻ ഇയ്യോത്ത്, മൊയ്തീൻ പേരാന്പ്ര, അബ്ദുല്ല കാസർ‍ഗോഡ് എന്നിവർ പങ്കെടുത്തു. 

You might also like

Most Viewed