വിദ്യാർത്ഥികൾക്കാവശ്യമായ ഉത്പന്നങ്ങൾ വിൽക്കുന്നയിടങ്ങളിൽ വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ പരിശോധന

മനാമ: പുതിയ അദ്ധ്യയനവർഷം പ്രമാണിച്ച് വിദ്യാർത്ഥികൾക്കാവശ്യമായ ഉത്പന്നങ്ങൾ വിൽക്കുന്നയിടങ്ങളിൽ വാണിജ്യവ്യവസായ മന്ത്രാലയ അധികൃതർ പരിശോധനകൾ നടത്തി. സ്കൂൾ ബാഗുകൾ, യൂണിഫോമുകൾ, സ്റ്റേഷനറികൾ തുടങ്ങിയ ഉത്പന്നങ്ങളിൽ അന്യായമായി വില വർദ്ധിക്കുന്നതും ഗുണമേന്മയുമാണ് ഇവർ പരിശോധിച്ചത്.
പ്രമുഖ ഹൈപ്പർമാർക്കറ്റുകൾ ഉൾപ്പെടയുള്ള ഷോപ്പിങ്ങ് സെന്ററുകളിൽ പരിശോധനകൾ നടന്നു.