അനന്യമോളുടെ ചികിത്സക്കായി ധനസഹായം നൽകി


മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ കോട്ടയം ചിങ്ങവനം സ്വദേശികളായ രാജേന്ദ്രന്റെയും, ബിന്ദുകുമാരിയുടെയും ഒരു വയസ് മാത്രം പ്രായമുള്ള അനന്യമോളുടെ ചികിത്സക്കായി ധനസഹായം  നൽകി. ജന്മനാ കഴുത്തിൽ കാണപ്പെട്ട മുഴ വളർന്നു വരുന്നത് മൂലം സൽമാനിയ  ഹോസ്പിറ്റലിലെ പ്രാഥമിക പരിശോധനയെ തുടർന്ന്  കൂടുതൽ പരിശോധനകളും തുടർന്ന് സർജറിയും നിർദ്ദേശിച്ചിരിക്കുകയാണ്. കോവിഡ് കാരണം ഒരു വർഷമായി ജോലിയില്ലത്തതിനാലും, സാന്പത്തിക ബുദ്ധിമുട്ട് കാരണവും ഇത് നടത്താൻ രക്ഷിതാക്കൾക്ക് സാധിക്കുന്നില്ല. ഈ വാർത്ത അറിഞ്ഞതിനെ തുടർന്നാണ് തങ്ങളുടെ അംഗങ്ങളിൽ നിന്നും സമാഹരിച്ച ഒരു ലക്ഷത്തി ഇരുപത്തൊന്നായിരം രൂപാ പീപ്പിൾസ് ഫോറം പ്രസിഡന്റ് ജെ.പി ആസാദ്, ജനറൽ സെക്രട്ടറി വി.വി ബിജുകുമർ, ദിലീപ് കുമാർ, പി. മാത്യു, വി. കൃഷ്ണകുമാർ എന്നിവർ കുടുംബത്തെ സന്ദർശിച്ചു കൈമാറിയത്. 

ഐ.സി.ആർ.എഫിന്റേയും, ഹോപ്പിന്റെയും ഇടപെടലുകളാലും സഹായത്താലും മതിയായ രേഖകൾ തയ്യാറാക്കി എത്രയും വേഗം നാട്ടിൽ പോയി ചികിത്സതേടുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഈ കുടുംബം.

You might also like

  • Straight Forward

Most Viewed