കോവിഡ്: പ്രവാസികളെ സഹായിക്കാൻ കേന്ദ്രം തയ്യാർ ആകണമെന്ന് ബഹ്‌റൈൻ ഒഐസിസി

മനാമ: കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ പ്രവാസികളെയും, അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ കേന്ദ്ര സർക്കാർ തയ്യാർ ആകണമെന്ന് ബഹ്‌റൈൻ ഒഐസിസി കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, എബ്രഹാം സാമുവേൽ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ സർട്ടിഫിക്കേറ്റ് വിതരണം കാര്യക്ഷമം ആക്കണമെന്നും, വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന എല്ലാ പ്രവാസികൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സിൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.