അവധികാല പഠന ക്ലാസുകൾ സമാപിച്ചു

മനാമ: സമസ്ത ബഹ്റൈൻ ഇർശാദുൽ മുസ്ലിമീൻ മദ്രസയുടെ നേതൃത്വത്തിൽ സ്കൂൾ അവധിക്കാലത്ത് നടത്തിയ അവധികാല പഠന ക്ലാസുകൾ സമാപിച്ചു. സമസ്ത ബഹ്‌റൈൻ പ്രസിഡൻറ് ഫഖ്റുദ്ദീൻ തങ്ങൾ, അശ്റഫ് അൻവരി എളനാട് എന്നിവരുടെ നേതൃത്വത്തിൽ എഴുപതോളം വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുത്തു. മദ്രസ വിദ്യാർത്ഥി സയ്യിദ് അബ്റാർ തങ്ങളുടെ ഖുർആൻ പാരയണത്തോട് കൂടി ആരംഭം കുറിച്ച പരിപാടിയിൽ കെ.കെ അശ്റഫ് അൻവരി എളനാട് ആമുഖ പ്രഭാഷണം നടത്തി. ഫഖ്റുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു.
മുസ്നിദുൽ ബഹ്റൈൻ ശൈഖ് നീളാം യാകൂബി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ബഹ്റൈൻ വക്കീലുൽ മഹ്കമ ഷെയ്ഖ് ദോസരി, അഹ്മദ് വാഹിദ് അൽ ഖറാത്ത, ശറഫുദ്ധീൻ മൗലവി, എസ്.എം അബ്ദുൽ വാഹിദ്, വി.കെ കുഞ്ഞഹമദ് ഹാജി തുടങ്ങിയവർ പങ്കെടുത്തു.