ഫ്രന്റ്സ് ബഹ്‌റൈൻ വനിതാവിഭാഗം ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

മനാമ; ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം മനാമ ഏരിയ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. "കോവിഡാനന്തര ആരോഗ്യ പരിരക്ഷ" എന്ന വിഷയത്തിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഫിസിഷ്യൻ, സ്പെഷ്യലിസ്റ്റ് അനൂപ് അബ്ദുല്ല ക്ലാസെടുത്തു. പരിപാടിയിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്കുള്ള മറുപടി അദ്ദേഹം നൽകി. ഏരിയ പ്രസിഡന്റ് റഷീദ സുബൈർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം കൺവീനർ നൂറ ഷൗക്കത്തലി സ്വാഗതം പറഞ്ഞു. സെക്രട്ടറി ഫസീല ഹാരിസ് നന്ദിയും അമൽ സുബൈർ പ്രാർത്ഥന ഗീതം ആലപിക്കുകയും ചെയ്തു. ഡോക്ടർക്കുള്ള ഉപഹാരം ഫ്രന്റ്സ് ഏരിയ പ്രസിഡന്റ് റഷീദ സുബൈർ കൈമാറി.