ഹയർ‍സെക്കന്ററി ഒന്നാം വർ‍ഷ മോഡൽ‍ പരീക്ഷകൾ നാളെ മുതൽ


തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ‍സെക്കന്ററി ഒന്നാം വർ‍ഷ മോഡൽ‍ പരീക്ഷകൾ‍ക്ക് നാളെ തുടക്കമാകും. ഈ മാസം ആദ്യവാരം തന്നെ പരീക്ഷകളുടെ ടൈംടേബിൾ‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. നാളെ മുതൽ‍ സെപ്തംബർ‍ നാലുവരെയാണ് മോഡൽ‍ പരീക്ഷ. കൊവിഡ് പശ്ചാത്തലത്തിൽ‍ ഓൺലൈനായാണ് പരീക്ഷകൾ‍ നടത്തുന്നത്. 4.35 ലക്ഷം വിദ്യാർ‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്.

സപ്തംബർ‍ ഏഴുമുതൽ‍ 16 വരെ വൊക്കേഷണൽ‍ ഹയർ‍സെക്കന്ററി പരീക്ഷയും നടക്കും. 2,3,4 തിയതികളിൽ‍ പൊതുജനപങ്കാളിത്തത്തോടെ ക്ലാസ്മുറികൾ‍ ശുചീകരിക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ‍ തെർ‍മൽ‍ സ്‌കാനറും സാനിറ്റൈസറും ഉറപ്പു വരുത്തും. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർത്‍ഥികൾ‍ക്ക് യൂണിഫോം നിർ‍ബന്ധമാക്കരുതെന്ന് മന്ത്രി വി.ശിവൻകുട്ടി ഉദ്യോഗസ്ഥർ‍ക്ക് നിർ‍ദേശം നൽ‍കി.

www.dhsekerala.gov.in എന്ന വെബ്സൈറ്റിൽ‍ നിന്ന് ചോദ്യപ്പേപ്പറുകൾ‍ ഡൗൺലോഡ് ചെയ്യാം. ടൈംടേബിൾ‍ അനുസരിച്ച് അതത് സമയത്ത് വിദ്യാർ‍ത്ഥികൾ‍ക്ക് ചോദ്യപ്പേപ്പറുകൾ‍ ഡൗൺലോഡ് ചെയ്തെടുക്കാം. പ്ലസ് വൺ വിദ്യാർ‍ത്ഥികൾ‍ക്ക് ചോദ്യമാതൃകകൾ‍ പരിചയപ്പെടുന്നതിനാണ് മോഡൽ‍ എക്സാം നടത്തുന്നത്. പരീക്ഷ എഴുതിയതിന് ശേഷം വിദ്യാർ‍ത്ഥികൾ‍ക്ക് ഓൺലൈനിലൂടെ തന്നെ അദ്ധ്യാപകരുമായി സംശയ നിവാരണം നടത്താം. ടൈംടേബിൾ‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകളിൽ‍ നിന്ന് ലഭിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed