ബഹ്‌റൈൻ കായംകുളം പ്രവാസി കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു


 

മനാമ; ബഹ്‌റൈൻ കായംകുളം പ്രവാസി കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രസിഡണ്ട്‌ അനിൽ ഐസക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഓൺലൈൻ സൂം മീറ്റിങ് വഴി നിർവ്വഹിച്ചു. കായംകുളം എംഎൽഎ അഡ്വ. യു. പ്രതിഭ, മുനിസിപ്പൽ ചെയർപെർസൺ പി. ശശികല അരവിന്ദാക്ഷൻ, വൈസ് ചെയർമാൻ ആദർശ്, സി.എസ്. ബാഷ, ഡി. അശ്വിനി ദേവ്, കേരള സർവകലാശാല സിന്റിക്കേറ്റ് അംഗം അഡ്വ. എ. അജികുമാർ, ചലച്ചിത്ര പ്രവർത്തകരായ അശോകൻ, സാബു, പിന്നണി ഗായിക നിത്യ മാമ്മൻ, സജി നന്തിയാട്ട്, റാഫിൾ വുമൺ ആതിര പിള്ള, കേരളീയസമാജം പ്രസിഡണ്ട്‌ പിവി രാധാകൃഷ്ണപിള്ള, സോമൻ ബേബി, വർഗീസ്‌ കാരക്കൽ, ഫ്രാൻസിസ് കൈതാരത്ത്, കെ.ടി സലിം, ഒഐസിസി പ്രസിഡണ്ട്‌ ബിനു കുന്നന്താനം, ഐവൈസിസി പ്രസിഡന്റ് അനസ് റഹിം, ബിജു മലയിൽ, പ്രവീൺ നായർ, ഗഫൂർ കൈപ്പമംഗലം, കായംകുളം കൂട്ടായ്മ ട്രഷറർ തോമസ് ഫിലിപ്പ്, എൻആർകെ ദുബായ് പ്രതിനിധി അജിത്ത് കണ്ടല്ലൂർ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി രാജേഷ്‌ ചേരാവള്ളി സ്വാഗതവും ജോയിൻ സെക്രട്ടറി ജയേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. അംഗങ്ങളുടെ വിവിധയിനം കലാപരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed