രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാൻ കോവിഡ് ടെസ്റ്റ് വേണ്ടെന്ന് എയർ ഇന്ത്യ


ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന യാത്രക്കാർക്ക് ആർടിപിസിആർ ടെസ്റ്റിന്‍റെ ആവശ്യമില്ലെന്ന് എയർ ഇന്ത്യ. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് ഈ ഇളവ്. ആര്‍ടിപിസിആര്‍ പരിശോധനാഫലം കാണിച്ചെങ്കില്‍ മാത്രമേ കുറച്ചുമാസമായി വിമാനയാത്ര സാധ്യമായിരുന്നുള്ളൂ. എയര്‍ ഇന്ത്യ കോവിഡ് ടെസ്റ്റില്‍ ഇളവുനല്‍കിയ സാഹചര്യത്തില്‍ മറ്റ് വിമാന കമ്പനികളും സമാന തീരുമാനം എടുത്തേക്കും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed