തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021 തുടരുന്നു


മനാമ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ  വാർഷിക  വേനൽക്കാല പ്രത്യേക  പരിപാടിയായ  ഐ.സി.ആർ.എഫ്.  തേർസ്റ്റ്  ഖൊഞ്ചേഴ്സ് 2021 ന്റെ   ഭാഗമായുള്ള രണ്ടാമത്തെ ബോധവത്കരണ പരിപാടി ടൂബ്ലിയിലെ വർക്ക് സൈറ്റിൽ വെച്ച് നടന്നു. ഇതിന്റെ ഭാഗമായി ഇരുന്നൂറിലധികം പേർക് വെള്ളവും, പഴങ്ങളും നൽകിയതോടൊപ്പം വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാന്മാരായിരിക്കണം എന്ന വിഷയത്തിൽ ബോധവത്കരണവും നടത്തി. ബഹ്‌റൈനിലെ ബൊഹ്‌റ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ കോവിഡ് 19 വേളയിൽ സുരക്ഷിതമായി തുടരാൻ പിന്തുടരാവുന്ന മുൻകരുതലുകൾ വിശദീകരിക്കുന്ന ഫ്ലയറുകളുംവിതരണം ചെയ്‌തു. കോവിഡ് പ്രോട്ടോകോൾ പാലിച് സംഘടിപ്പിച്ച പരിപാടിയിൽ   ഐ.സി.ആർ.എഫ്   തേർസ്റ്റ്  ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത് കൂടാതെ ഐ.സി.ആർ.എഫ്. വളന്റീർസ്  മുരളീകൃഷ്ണൻ ,  നിഷ രംഗരാജൻ, ആരതി രംഗരാജൻ, രമൺ പ്രീത്  എന്നിവർ  പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed