താമസ നിയമങ്ങള്‍ ലംഘിച്ച 19 പ്രവാസികൾ അറസ്റ്റിൽ


കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ നിയമങ്ങള്‍ ലംഘിച്ച 19 പ്രവാസികൾ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. . ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് പിടിയിലായ എല്ലാവരും. അനധികൃതമായി രാജ്യത്ത് തങ്ങി ചെറിയ ജോലികള്‍ ചെയ്‍തിരുന്നവരാണ് ഇവര്‍.

അനധികൃത താമസക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള വ്യാപക പരിശോധനകള്‍ താമസകാര്യ വിഭാഗം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

You might also like

  • Straight Forward

Most Viewed