ബോധവത്കരണ ക്ലാസ് നടത്തി


മനാമ : മുഹറഖ് മലയാളിസമാജം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നടത്തി.പ്രതിസന്ധികാലത്തെ മാനസിക പ്രയാസങ്ങൾ, ദൈനംദിന ജീവിതത്തിൽ വ്യായാമത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങൾ ആസ്പദമാക്കി നടത്തിയ ക്ലാസിന് ബഹ്റൈനിലെ കൗൺസിലർ ഡോ. ജോൺ പനക്കലും കാലിക്കറ്റ് പി.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ ക്യാപ്റ്റൻ സറീന നവാസും നേതൃത്വം നൽകി .കോവിഡ് പ്രതിസന്ധികാലം മാനുഷിക മൂല്യങ്ങൾ ഉയർത്തി മുന്നോട്ടുപോകാനും പരസ്പരം സഹായിക്കാനും  നമ്മെ പഠിപ്പിച്ചുവെന്ന് ഡോ. ജോൺ പനക്കൽ പറഞ്ഞു. ചിട്ടയായ വ്യായാമം ശാരീരിക മാനസിക ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് ക്യാപ്റ്റൻ സെറീന നവാസ് പറഞ്ഞു. സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച ക്ലാസ് സമാജം മുഖ്യരക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു.എം.എം.എസ് വൈസ് പ്രസിഡൻറും വനിത വിങ് കോഓർഡിനേറ്ററുമായ ദിവ്യ പ്രമോദ് അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് മെംബർ മുഹമ്മദ് റഫീഖ്, പ്രസിഡൻറ് അൻവർ നിലമ്പൂർ, ആക്ടിങ് സെക്രട്ടറി ലത്തീഫ് കൊളിക്കൽ, ട്രഷറർ അബ്ദുറഹ്മാൻ കാസർകോട്, മുൻ പ്രസിഡൻറ് അനസ് റഹീം, എക്സിക്യൂട്ടീവ് മെംബർ ഷംഷാദ് അബ്ദുറഹ്മാൻ എന്നിവർ ആശംസയർപ്പിച്ചു. മുൻ സെക്രട്ടറി സുജ ആനന്ദ് സ്വാഗതവും ബാഹിറ അനസ് നന്ദിയും പറഞ്ഞു

You might also like

  • Lulu Exchange
  • Straight Forward

Most Viewed