മദ്രസാ പരീക്ഷയിൽ ബഹ്റൈൻ വിദ്യാർത്ഥികൾക്ക് നൂറ് ശതമാനം വിജയം


മനാമ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് 5,7,10 ക്ലാസുകളിലേക്കായി  ഗൾഫ് രാഷ്ട്രങ്ങളിൽ നടത്തിയ മദ്രസ്സ പൊതു പരീക്ഷയിൽ   ബഹ്റൈനിൽ ഐ സി എഫിന് കീഴിൽ പ്രവർത്തിക്കുന്ന 12 മദ്രസ്സകളിലും പരീക്ഷാർത്ഥികൾ  100% വിജയം നേടി. അഞ്ചാം തരത്തിൽ മുഹമ്മദ്‌ യാസിർ നജീം , ഫിദ സുഹൈൽ , ഫാത്വിമ അബ്ദുറഹീം എന്നിവർ A+ ഉം മുഹമ്മദ് യൂനുസ്, നഷവ ഫാത്വിമ, സഹ്റ സൈനബ്, സഫിയ സൈൻ, മുഹമ്മദ് റശ്ദാൻ , ആയിഷ നൂരിൻ എന്നിവർ ഫുൾ എ ഗ്രേഡും  ഏഴാം തരത്തിൽ നാഫിഅ , മുഹമ്മദ് സാബിത്, ഫാത്വിമ നൗഷാദ് , ഷിഫാന ഷൗക്കത് എന്നിവർ ഫുൾ A ഗ്രേഡും  നേടി .

ഓൺലൈൻ വഴി നടന്ന പൊതു പരീക്ഷയിൽ ഗൾഫിൽ നിന്നും മൂവായിരത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.  മറ്റു ക്ലാസ്സുകളിലേക്ക് നടന്ന പരീക്ഷകളുടെ ഫലം റമദാൻ 17 നു പ്രസിദ്ധീകരിക്കും. മെയ് 22 മുതൽ ബഹ്റൈൻ ICF മദ്രസ്സകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3921 7760 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed