കൊറോണ; വർക്കല അഡീഷണൽ സബ് ഇൻസ്‌പെക്ടർ മരിച്ചു

തിരുവനന്തപുരം : കൊറോണ ബാധയെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. വർക്കല പോലീസ് സ്‌റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്‌പെക്ടർ സാജൻ (56) ആണ് മരിച്ചത്. രോഗ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. അടുത്തമാസം വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. വർക്കല പോലീസ് സ്റ്റേഷനിൽ പല സീസണിലായി14 വർഷത്തെ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് വയനാട്ടിൽ ആരോഗ്യപ്രവർത്തക മരിച്ചിരുന്നു.