കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതി; ഉമ്മൻചാണ്ടിക്കും കെ.എം. മാണിക്കും കോടതിയുടെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ ധനമന്ത്രി കെ.എം. മാണിക്കും കോടതിയുടെ ക്ലീൻ ചിറ്റ്. വിജിലൻസ് റിപ്പോർട്ട് വിജിലൻസ് കോടതി അംഗീകരിച്ചു. പദ്ധതിയിൽ അഴിമതിയില്ലെന്നാണ് വിജിലൻസ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
ഇരുവർക്കും ക്രമക്കേടിൽ പങ്കില്ലെന്നും എന്നാൽ പദ്ധതിയുടെ ഒറ്റത്തവണ സഹായം ഇടനിലക്കാർ ചൂഷണം ചെയ്തിട്ടുണ്ടെന്നുമാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്.