രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

മനാമ: ബഹ്റൈൻ ബ്ലഡ് ഡോണേർസ് കേരള ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 29 ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കിങ്ങ് ഹമദ് ആശുപത്രിയിൽ വെച്ച് വൈകുന്നേരം എട്ട് മണി മുതൽ 11 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് 33015579 അല്ലെങ്കിൽ 39125828 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.