ഭക്ഷ്യവിതരണം നടത്തി ഐസിഎഫ് ബഹ്റൈൻ

മനാമ: ഐ സി എഫ് മനാമ സെൻട്രൽ കമ്മിറ്റി റമദാൻ ആത്മ വിചാരത്തിന്റെ കാലം എന്ന ശീർഷകത്തിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികളുടെ ഭാഗമായി ജോലി നഷ്ടപ്പെട്ടവർക്കും, മാസങ്ങളായി ശമ്പളം കിട്ടാതെയും ബിദ്ധിമുട്ടനുഭവിക്കുന്നവർക്കും, അവശ്യ സാധനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം നടത്തി. ഐ സി എഫ് നാഷണൽ സർവീസ് സെക്രട്ടറി അഷ്‌റഫ് ഇഞ്ചിക്കൽ വിതരണോദ്ഘാടനം നിരവഹിച്ചു. നാഷണൽ സംഘടന സെക്രട്ടറി ഷാനവാസ് മദനി, ഷമീർ പന്നൂർ, ശംസുദ്ധീൻ പൂക്കയിൽ ശംസുദ്ധീൻ മാമ്പ, മുഹമ്മദ് അലി, അഷ്‌റഫ് രാമത്, ഹാഷിം, അബ്ദുള്ള ഹാരിസ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. റമദാൻ മാസത്തിൽ വൈജ്ഞാനിക ക്ലാസുകൾ, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, റമദാൻ റിലീഫ് എന്നിങ്ങനെ വൈവിധ്യങ്ങളായ പദ്ധതികളാണ് ഐസിഎഫ് ആവിഷ്കരിച്ച് നടപ്പിൽ വരുത്തുന്നത്.