ലാൽകെയേഴ്‌സ് ബഹ്‌റൈൻ വസ്ത്രങ്ങൾ വിതരണം ചെയ്തു
മനാമ:
ലാൽകെയേഴ്‌സ് ബഹ്‌റൈൻ നടത്തി വരുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിലാളികൾക്കു അംഗങ്ങളില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ വിതരണം ചെയ്തു. മൽസ്യ ബന്ധന തൊഴിലാളികൾകും, വർക് ഷോപ് ജോലികള്‍ക്ക് പോകുന്ന തൊഴിലാളികൾക്കും ആണ് ലാൽകെയേഴ്‌സ് സമാഹരിച്ച വസ്ത്രങ്ങൾ വിതരണം ചെയ്തത്. ലാൽകെയേഴ്‌സ് സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രെഷറർ ജസ്റ്റിൻ ഡേവിസ്, ജോ. സെക്രെട്ടറി അരുൺ തൈക്കാട്ടിൽ, ചാരിറ്റി കൺവീനർ തോമസ് ഫിലിപ്, രഞ്ജിത്ത് എന്നിവർ പരിപാടികൾ നേതൃത്വം നൽകി. തുടർന്നുള്ള മാസങ്ങളിലും ഇവർക്കുള്ള സഹായ പ്രവർത്തനങ്ങൾ തുടരുമെന്ന് ലാൽ കെയെർസ് പ്രസിഡന്റ് ഫൈസൽ എഫ്. എം, കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.

