തിരുവനന്തപുരം സി.എച്ച് സെന്ററിന് ബഹ്റൈൻ സി.എച്ച് സെന്റര്‍ ചാപ്റ്റര്‍ നവീകരണ ഫണ്ട് കൈമാറി

മനാമ
നിര്‍ധന രോഗികള്‍ക്കും ആശ്രിതര്‍ക്കും ആശ്വാസമേകുന്ന തിരുവനന്തപുരം സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എം.സി.സി ബഹ്റൈന്‍ സി.എച്ച് സെന്റര്‍ ചാപ്റ്റര്‍ നവീകരണ ഫണ്ട് കൈമാറി. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങിൽ ഡോര്‍മെട്രി നവീകരണത്തിന് വേണ്ടിയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സിഎച്ച് സെന്റര്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ ട്രഷററും കെ.എം.സി.സി ബഹ്റൈന്‍ സീനിയര്‍ വൈസ് പ്രസിഡന്റുമായ കുട്ടൂസ മുണ്ടേരി, കെ.എം.സി.സി ട്രഷറര്‍ റസാഖ് സാഹിബ് മൂഴിക്കല്‍ എന്നിവര്‍ ഫണ്ട് ഏൽപ്പിച്ചത്.
ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ടി.പി മുഹമ്മദലി, അലി കൊയിലാണ്ടി എന്നിവരും സംബന്ധിച്ചു.