നിർദ്ധന കുടുംബത്തിന് വീടുവെച്ച് നൽകി കെ ജി ബാബുരാജൻ

മനാമ
ബഹ്റൈനിലെ പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ കെ ജി ബാബുരാജന്റെ സഹായത്തോടെ ആലപ്പുഴയിലെ അന്പലപ്പുഴയിലെ പുന്നപ്ര പഞ്ചായത്തിൽ നിർദ്ധന കുടുംബത്തിനായി വീട് നിർമ്മിച്ച് നൽകി. പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പുതിയ വീടിന്റെ താക്കോൽ കൈമാറ്റം നിർവഹിച്ചു. രണ്ട് മക്കളും രോഗിയായ ഭാര്യയുമുള്ള മോനിച്ചൻ എന്നയാൾക്കാണ് വീട് വെച്ച് നൽകിയത്. ഇദ്ദേഹത്തിന്റെ ദുരിത ജീവിതം മന്ത്രിയായ ജി സുധാകരൻ തന്നെയാണ് ബാബുരാജിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പുന്നപ്ര പഞ്ചായത്തിൽ നാല് വീടുകളാണ് ഇതുവരെയായി കെ ജി ബാബുരാജൻ നിർമ്മിച്ച് നൽകിയത്.