ഓൺലൈൻ സേവനങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് ബഹ്റൈൻ എൻപിആർഎ അധികൃതർ

മനാമ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഹറഖിലെയും ഇസാടൗണിലെയും സേവന കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം കുറക്കാൻ നാഷണാലിറ്റി, പാസ്പോർട്സ്, ആന്റ് റെസിഡൻസ് അഫെയേർസ് അധികൃതർ തീരുമാനിച്ചു. വിവിധ സേവനങ്ങൾ പരമാവധി ഓൺലൈൻ വഴി സ്വീകരിക്കാൻ ശ്രദ്ധിക്കണമെന്നും, ഓൺലൈനിൽ ലഭ്യമല്ലാത്ത സേവനങ്ങൾക്ക് മാത്രം സേവന കേന്ദ്രങ്ങളെ സമീപിച്ചാൽ മതിയെന്നും ഇവർ അറിയിച്ചു. ഇ ഗവർണമെന്റ് പോർട്ടലായ ബഹ്റൈൻ ഡോട്ട് ബി എച്ച്, എൻ പി ആർ എ ഡോട്ട് ജിഒവി ഡോട്ട് ബിഎച്ച് എന്നീ സൈറ്റുകളിലൂടെയാണ് ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നത്. സംശയദൂരീകരണത്തിന് 17399764 എന്ന കോൾ സെന്റർ നന്പറിലും ബന്ധപ്പെടാം.