ബഹ്റൈൻ സെന്റ് മേരീസ് കോവിഡ്'19 ആതുരശുശ്രൂഷാ പ്രവര്‍ത്തകരെ ആദരിച്ചു.
മനാമ
കോവിഡ് 19 നെതിരെ പ്രതിരോധം തീർത്ത് ആതുരശുശ്രൂഷാ മേഖലയില്‍ പ്രവർത്തന നിരതരായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രല്‍ ഇടവകാംഗങ്ങളായ നൂറ്റി നാൽപ്പത്തിയഞ്ചോളം ആരോഗ്യപ്രവർത്തകരെ "ക്യുഡോസ്" എന്ന ചടങ്ങിൽ ആദരിച്ചു. കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍ സ്വാഗതം പറഞ്ഞ ഓണ്‍ ലൈന്‍ പോഗ്രാമില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോബേ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരുന്നു. ബഹറിന്‍ സെല്‍മാനിയ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആയ ഡോക്ടര്‍ നബീല്‍ അല്‍ അഷിരി ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു.
ബഹ്റൈൻനാഷണല്‍ മെഡിക്കല്‍ ടാസ്ക് ഫോഴ്സ് ടിം അംഗവുമായ ഡോക്ടര്‍ ജമീല അല്‍ സൽമാന്‍, കേരളാ സംസ്ഥാന ആരോഗ്യമന്ത്രി കെ. കെ. ഷൈലജ ടീച്ചര്‍ എന്നിവരെ ഇടവക പ്രത്യേകമായി ആദരിച്ചു. കത്തീഡ്രല്‍ ട്രസ്റ്റി സി. കെ. തോമസ്, ഇടവകയിലെ മുതിര്‍ന്ന അംഗം ഡോ. ചെറിയാന്‍ പി. വി., കത്തീഡ്രല്‍ മെഡിക്കല്‍ ടിം കോഡിനേറ്റര്‍ ഡോ. എലിസബത്ത് ബേബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങിന് വേണ്ട സഹായങ്ങൾ ചെയ്ത് തന്ന ഡോ. പി. വി.. ചെറിയാന് കത്തീഡ്രലിന്റെ ഉപഹാരം നല്‍കിയ പരിപാടിയിൽ കത്തീഡ്രല്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ് നന്ദി പറഞ്ഞു.



