ഒന്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു


തിരുവനന്തപുരം: ഒന്പത് മാസത്തെ ഓൺലൈൻ പഠനത്തിന് ശേഷം വിദ്യാർത്ഥികൾ ഇന്ന് വീണ്ടും സ്കൂളുകളിലെത്തി. കൊവിഡ് സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് മാത്രമാണ് ക്ലാസ് മുറികളിൽ പ്രവേശനം. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങൾ‌‍ പാലിച്ചാണ് വിദ്യാർത്ഥികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 10,12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കാണ് ഇന്ന് ക്ലാസ് ആരംഭിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ അനുമതിപത്രവും പ്രവേശനത്തിന് മാനദണ്ഡമായി നിശ്ചയിച്ചിരുന്നു. 

ഇത്രയും നാളുകൾക്ക് ശേഷം സ്കൂളിലെത്തിയതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ. സഹപാഠികളെ കാണാനായതും ഓൺലൈന് വഴിയല്ലാതെ നേരിട്ട് പഠനം നടത്താൻ കഴിയും എന്നതും ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. അധ്യാപകർ ക്ലാസ്മുറികളിൽ നേരിട്ട് പഠിപ്പിക്കുന്നതിന്റെ അത്ര എന്തായാലും വരില്ല ഓൺലൈൻ ക്ലാസ്സുകൾ എന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed