മലയാളം ഓൺലൈൻ പഠനക്ലാസ് സമാപിച്ചു

മനാമ: ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വനിതാ വിഭാഗം നാലുമാസമായി നടത്തി വന്ന ലളിതം മലയാളം ഓൺലൈൻ ക്ലാസ് സമാപിച്ചു. ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യാതിഥി ആയ സമാപന ചടങ്ങ് കെഎംസിസി പ്രസിഡണ്ട് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. വനിത വിങ്ങ് ജില്ല പ്രസിഡണ്ട് ഷാനിഫ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. 150ൽ പരം പേരാണ് ക്ലാസുകളിൽ പങ്കെടുത്തത്. സീനത്ത് ഇസ്ഹാഖ്, സൗദ റസാഖ്, ഷഫീന മുനീർ എന്നിവരാണ് ക്ലാസുകൾ നയിച്ചത്.