ബഹ്റൈനിൽ നിന്നുള്ള മന്ത്രിതല സന്ദർശനം ഇസ്രയേലിൽ പുരോഗമിക്കുന്നു
മനാമ:
വാണിജ്യ, വിനോദ സഞ്ചാര മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇസ്രയേലിയേക്ക് പോയ ബഹ്റൈൻ സംഘത്തിന്റെ സന്ദർശനം പുരോഗമിക്കുകയാണ്. ബഹ്റൈൻ വാണിജ്യ വിനോദസഞ്ചാര മന്ത്രി സാഈദ് ബിൻ റാഷിദ് അൽ സയാനിയുടെ നേതൃത്വത്തിലുളള സംഘമാണ് ഉന്നതതസല കൂടിക്കാഴ്ച്ചകൾ നടത്തിവരുന്നത്.
സെപ്തംബറിൽ ഇരു രാജ്യങ്ങളും സമാധാന കരാറിൽ ഒപ്പ് വെച്ചതിന് ശേഷം ബഹ്റൈനിൽ നിന്ന് ഇസ്രയേൽ സന്ദർശിക്കുന്ന രണ്ടാമത്തെ സംഘമാണിത്. രണ്ട് രാജ്യങ്ങൾക്കിടയിലെ വിമാന സെർവീസുകൾ ആരംഭിക്കാനും, എംബസികൾ തുറക്കാനുമാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. കൂടാതെ ഇസ്രയേൽ വിദേശകാര്യമന്ത്രി സമീപ ദിവസങ്ങളിൽ ബഹ്റൈൻ സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്.

