പി ടി തോമസിന് യാത്രയപ്പ് നൽകി


മനാമ:

ബഹ്‌റൈൻ കേരളീയ  സമാജം മുൻ പ്രസിഡന്റും സീനിയർ അംഗവുമായ പി ടി തോമസിന് കേരളീയ സമാജം പ്രസിഡന്റ് പി വി  രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ  വെബിനാരിലൂടെ  യാത്രയയപ്പു നൽകി.  യാത്രയയപ്പു ചടങ്ങിൽ സമാജത്തിലെ മുതിർന്ന അംഗങ്ങളും സാമൂഹിക പ്രവർത്തകരും മറ്റുള്ളവരും അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു.

42 വർഷമായി ബഹ്‌റൈനിലുള്ള പി ടി തോമസ് സമാജത്തിന്റെ  ഒട്ടനവധി പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട് . ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ  സ്വാഗതവും , സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് നന്ദിയും രേഖപ്പെടുത്തി.

സമാജം മുൻ  പ്രസിഡണ്ട് ജോൺ ഐപ്പ് , മുൻ  ജനറൽ സെക്രട്ടറിമാരായ  എം പി രഘു, വീരമണി , രാജു നായർ, സുബൈർ കണ്ണൂർ ,മോഹൻ രാജ് , എൻ കെ മാത്യു , മനോജ് സകരിയ , മുൻ ജനറൽ സെക്രെട്ടറി മധു മാധവൻ , മോഹിനി തോമസ്, സമാജം മെന്പർഷിപ് സെക്രട്ടറി ശരത്ത് നായർ , ലൈബ്രേറിയൻ വിനൂപ് കുമാർ , ജയശ്രീ സോമനാഥ് , സമാജം ട്രഷറർ മനോജ് സുരേന്ദ്രൻ , രജിത സുനിൽ, രാജേഷ് ചേരാവള്ളി ,  മഹേഷ് , പ്രവീൺ നായർ , ജോർജ്ജ് തുടങ്ങിയവർ പി ടി തോമസിന് ആശംസകൾ നേർന്നു. മറുപടി പ്രസംഗത്തിൽ ഇത്തരത്തിലുള്ള യാത്രയയപ്പു സംഘടിപ്പിച്ച സമാജം ഭരണ സമിതിക്കു പി ടി തോമസ് നന്ദി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed