വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസിന് പുതിയ കമ്മറ്റി
മനാമ:
വേൾഡ് മലയാളി കൗണ്‍സിൽ ബഹ്റൈൻ പ്രൊവിൻസ് 2020 -2022 വർഷങ്ങളിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടോണി നെല്ലിക്കൻ ചെയർമാനായും, എഫ്.എം.ഫൈസല്‍ പ്രസിഡന്റയും, ജ്യോതിഷ് പണിക്കര്‍ സെക്രട്ടറിയായുമുള്ള പുതിയ കമ്മിറ്റിയുടെ ട്രഷറർ മോനി ഒടിക്കണ്ടത്തിൽ ആണ്.
പ്രദീപ് പുറവങ്കര, മണിക്കുട്ടൻ (വൈസ് ചെയർമാൻ), വിജയലക്ഷ്മി രവി (വൈസ് ചെയർപേഴ്സൺ), ജഗത് കൃഷ്ണകുമാർ, ജസ്റ്റിൻ ഡേവിസ്, ലീബ രാജേഷ് (വൈസ് പ്രസിഡണ്ടുമാർ), ഷൈജു കന്പ്രത്ത് (അസിസ്റ്റണ്ട് സെക്രട്ടറി), ഷൈലജ ദേവി, തോമസ് ഫിലിപ്പ്,സതീഷ് പൂമനക്കൽ (എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ) , സോമൻ ബേബി, എ.എസ്.ജോസ്, പി.ഉണ്ണികൃഷ്ണൻ, സേവി മാത്തുണ്ണി, ജോഷ്വ മാത്യു, മാത്യു ജോസഫ് (അഡ്വൈസറി ബോർഡ് അംഗങ്ങൾ) എന്നിവർ അടങ്ങിയതാണ് പുതിയ കമ്മറ്റി.

