മുരളി ആർ കർത്തയ്ക്ക് യാത്രയയപ്പ് നൽകി


മനാമ: ബഹ്‌റൈൻ ഇന്ത്യൻ എംബസി  ലേബർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായ മുരളീധരൻ  ആർ  കർത്തയ്ക്കും ഭാര്യ പ്രസന്ന മുരളീധരനും, ബഹ്റൈനിലെ മാതാ അമൃതാന്ദമയി സേവാ സമിതി യാത്രയയപ്പു നൽകി.  കഴിഞ്ഞ 26 വർഷത്തെ സ്തുത്യർഹമായ  സേവനത്തിനു ശേഷമാണ് മുരളിധരൻ  ജന്മനാട്ടിലേക്ക് മടങ്ങുന്നത്.

മാസ്സ് ബഹ്‌റൈൻ കോർഡിനേറ്റർ സുധീർ തിരുനിലത്ത് പൊന്നാട അണിയിച്ചും, സ്റ്റീയറിങ് കമ്മിറ്റി മെന്പർ കൃഷ്ണകുമാർ മൊമെന്റോ നൽകിയും മുരളീധരൻ ആർ കർത്തയെ ആദരിച്ചു. പ്രസന്ന മുരളീധരനെ ലേഖ കൃഷ്ണകുമാർ  പൊന്നാട നൽകി ആദരിച്ചു.  ഇതോടൊപ്പം 15 വർഷത്തെ പ്രവാസജീവിതം നിർത്തി  ജന്മനാട്ടിലേക്ക് പോവുന്ന വിനോദിനും സംഘടന മൊമെന്റോ നൽകി ആദരിച്ചു. ഡോ.മനോജ്‌, പവിത്രൻ നീലേശ്വരം, മാധവൻ കല്ലത്ത്, സതീഷ്കുമാർ, ഡോ. ബീന മനോജ്‌ എന്നിവർ പങ്കെടുത്തു.

 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed