കെ.എം.സി.സിയുടെ ഭക്ഷ്യകിറ്റ് വിതരണം തുടരുന്നു


മനാമ: കോവിഡ് വ്യാപനത്തിനിടയിലും ആവശ്യക്കാർക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തി കെഎംസിസി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നു. പ്രസിഡന്റ് ഇബ്രാഹിം ഹസൻ പുറക്കാട്ടിരിയുടെ നേതൃത്വത്തിൽ‍, വൈസ് പ്രസിഡണ്ട് ടി.ടി അബ്ദുല്ല മൊകേരി, ഉമർ ടി.എം ചോറോട്, റിയാസ്.ടി.എം ചോറോട്, ഹമീദ് ടി.കെ ആയഞ്ചേരി, മുൻ സെക്രട്ടറി വലിയേടത്ത് റഷീദ് തലശ്ശേരി, മുഹമ്മദ് അജാസ് കൊയിലാണ്ടി, സജീർ‍ സി. നാദാപുരം തുടങ്ങിയവരാണ് കോവിഡ്  മാനദണ്ധപ്രകാരമുള്ള നിർദേശങ്ങൾ പാലിച്ച് കൊണ്ട് ഭക്ഷ്യ കിറ്റുകളും മറ്റ് പ്രാഥമികാവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നത്. ആവശ്യക്കാർക്ക് ഇബ്രാഹി ഹസൻ പുറക്കാട്ടേരിയുമായി 3947 8807 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed