സാന്പത്തിക തട്ടിപ്പ് കേസുകൾക്കായി പ്രത്യേക വിചാരണ ഓഫീസ് ആരംഭിച്ച് ബഹ്റൈൻ
മനാമ: കള്ളപ്പണം വെളുപ്പിക്കൽ,സാന്പത്തിക ക്രമകേടുകൾ തുടങ്ങിയ ധനകാര്യ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പ്രൊസിക്യൂഷൻ ഓഫീസ് ബഹ്റൈനിൽ പ്രവർത്തനം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവനിരോധിക്കുന്നതിനുള്ള നിയമത്തിൽ ബഹ്റൈൻ ഇതിനിടെ ഭേദഗതി വരുത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഓഫീസ് ആരംഭിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്.
കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ, പൊതുഫണ്ടുക്കൾ സ്വന്തമാക്കൽ, മനപ്പൂർവമുള്ള നാശനഷ്ടം എന്നിവയാണ് ധനകാര്യ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമവിരുദ്ധമായ ഫണ്ടുകൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾക്കായി ഇലക്ട്രോണിക്ക് ഡാറ്റാബേസ് നിർമ്മിക്കുമെന്നും അധികൃതർ അറിയിച്ചു. കള്ളപണംവെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ അടുത്തിടെ രാജ്യത്ത് റജിസ്റ്റർ ചെയ്തിരുന്നു.


