കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായി വെൽകെയർ വളണ്ടിയർമാരും


മനാമ: കോവിഡ് 19  ക്ലിനിക്കൽ വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായ വെൽകെയർ വളണ്ടിയർമാരെ സോഷ്യൽ വെൽഫയർ അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അഭിനന്ദിച്ചു. ആരോഗ്യ മന്ത്രാലയം മനുഷ്യനൻമക്ക് വേണ്ടി എന്ന തലക്കെട്ടിൽ  ആഗസ്റ്റിൽ ആരംഭിച്ച കോവിഡ് 19 ക്ലിനിക്കൽ വാക്സിൻ പരീക്ഷണത്തിലാണ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട്് ഇർഷാദ് കുഞ്ഞിക്കനി, കേന്ദ്ര എക്സിക്യുട്ടീവ് അംഗം ഫസലു റഹ്മാൻ പൊന്നാനി എന്നിവർ പങ്കാളികളായത്.

ഇർഷാദ് കുഞ്ഞിക്കനി രണ്ടാമത്തെ ഡോസും ഇതിനകം സ്വീകരിച്ചു കഴിഞ്ഞു. കുടുംബത്തോടൊപ്പം ബഹ്റൈനിൽ കഴിയുന്ന രണ്ട് പേരും  കോവിഡ് പ്രതിസന്ധിയിലായ പ്രവാസികൾക്കായി വെൽകെയർ നടത്തിയ സേവന പ്രവർത്ത നങ്ങളിലും ഇരുവരും സജീവ പങ്കാളിത്തം വഹിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed