രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനുള്ളിൽ‍ കോവിഡ് സ്ഥിരീകരിച്ചത് 61,267 പേർക്ക്


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർ‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണത്തിൽ‍ കുറവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 61267 പേർ‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 66,85,083 ആയി ഉയർ‍ന്നു. 884 കൊവിഡ് മരണങ്ങളാണ് റിപ്പോർ‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,03,569 ആയി ഉയർ‍ന്നു. ഇന്നലെ 74,442 കൊവിഡ് കേസുകളും 903 മരണങ്ങളും രാജ്യത്ത് റിപ്പോർ‍ട്ട് ചെയ്തത്.

നിലവിൽ‍ രാജ്യത്ത് 9,19,023 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ‍ തുടരുന്നത്. 56,62,491 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇന്നലെ രാജ്യത്ത് ആകെ 10,89,403 സാന്പിളുകളാണ് പരിശോധന നടത്തിയത്. രാജ്യത്ത് ഇതുവരെ 8,10,71,797 സാന്പിളുകൾ‍ പരിശോധിച്ചതായി ഐ.സി.എം.ആർ‍ അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed