പാൻ ബഹ്റൈൻ ഓണാ­ഘോ­ഷം നടത്തി­


മനാമ: പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുന്പാശ്ശേരി (പാൻ ബഹ്റൈൻ)  ഐമാക് ബഹ്റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ചുകൊണ്ട്  ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ  വിപുലമായ ഓണാഘോഷം നടത്തി.  കാലടിയിലെ ഒരു നിർധന കുടുംബത്തിന്  നിർമ്മിച്ച  ഭവനത്തിന്റെ താക്കോൽ ദാനം ഇതിന്റെ ഭാഗമായി നടത്തി. പാൻ കുടുംബാംഗങ്ങളായ ഇരുപ്പത്തിയഞ്ചിലധികം ആരോഗ്യപ്രവർത്തകരെ  ബ്രേവ് ഹാർട്ട് അവാർഡ് നൽകി ചടങ്ങിൽ ആദരിച്ചു. 15 ലധികം
കുടുംബങ്ങൾ ചേർന്ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം പൂക്കളം ഇടുകയും  കുടുംബസമേതം ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു.  

അംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ ആരംഭിച്ച  പരിപാടിയിൽ അങ്കമാലി എംഎൽഎ റോജി എം ജോൺ മുഖ്യാതിഥിയായിരുന്നു.  പ്രസിഡണ്ട് പി. വി. മാത്തുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കിഡ്നി ഫെഡറേഷൻ  ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ,  ഡിഎംസി  പ്രസിഡണ്ട് ദീപ മനോജ്, പ്രശസ്ത സിനിമാതാരം അജു വർഗീസ്, സ്ഥാപക പ്രസിഡണ്ട് പൗലോസ് പള്ളിപ്പാടൻ, കോർ ഗ്രൂപ്പ്  ചെയർമാനും  ഐമാക് ബഹറിൻ മീഡിയ സിറ്റിയുടെ ചെയർമാനുമായ  ഫ്രാൻസിസ്
കൈതാരത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  സെക്രട്ടറി ജോയി വർഗീസ് സ്വാഗതവും ചാരിറ്റി കമ്മിറ്റിയുടെയും പ്രോഗ്രാം കമ്മിറ്റിയുടെയും കൺവീനറായ റെയ്സൺ വർഗീസ് നന്ദിയും പറഞ്ഞു. പ്രോഗ്രാം കോഡിനേറ്റർ ബിജു ജോസഫ് പരിപാടികൾ നിയന്ത്രിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed