മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: 41 വർഷത്തോളം ബഹ്റൈനിൽ കഴിഞ്ഞിരുന്ന തിരുവല്ല വെന്പാല ചെറിയത്തും മൂട്ടിൽ വർഗീസ് തോമസ് (72) നാട്ടിൽ നിര്യാതനായി. യാത്രനിരോധനം ഉൾപ്പടെയുള്ള ബുദ്ധിമുട്ടുകൾ നേരിട്ടതിനാൽ 20 വർഷത്തോളം നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ഒടുവിൽ സാമൂഹ്യപ്രവർത്തകരുടെ ഇടപ്പെട ൽ കാരണം കഴിഞ്ഞ ഫെബ്രവുരിയിലായിരുന്നു നാട്ടിലെത്തിയത്. കുറച്ച് നാൾ അസുഖബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


