ഹമദ് ടൗൺ കെ.എം.സി.സി മാനവീയം 2020 സംഘടിപ്പിക്കുന്നു
മനാമ: കെ.എം.സി.സി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 29ന് ശനിയാഴ്ച്ച വൈകുന്നേരം മാനവീയം 2020 എന്ന പേരിൽ ഓൺലൈൻ ചർച്ചാ സദസ് സംഘടിപ്പിക്കുന്നു. പി.കെ കുഞ്ഞാലികുട്ടി എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. മിസ്ഹാബ് കിഴരിയൂർ മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടിയിൽ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഹബീഹ് റഹ്മാൻ, മുൻ സംസ്ഥാന പ്രസിഡണ്ട് എസ്. വി ജലീൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.

