സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1292 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു.
15 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രന്‍ (65), മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശാരദ (70), ഓഗസ്റ്റ് 10ന് മരണമടഞ്ഞ കണ്ണൂര്‍ കീച്ചേരിപീടിക സ്വദേശിനി ഖദീജ ഏലിയാസ് ഫാത്തിമ (70), ഓഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം കാഞ്ചിയൂര്‍ സ്വദേശി പ്രതാപചന്ദ്രന്‍ (62), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി ഷംസുദ്ദീന്‍ (76), തിരുവനന്തപുരം മണ്ണടി സ്വദേശി രാഘവന്‍ പിള്ള (76), തിരുവനന്തപുരം കാരോട് സ്വദേശി സ്റ്റീഫന്‍ (50), എറണാകുളം മൂത്തുകുന്നം സ്വദേശിനി വൃന്ദ ജീവന്‍ (54), ഓഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഷീദ (56), ഓഗസ്റ്റ് 20ന് മരണമടഞ്ഞ തൃശൂര്‍ പോര്‍കുളം സ്വദേശി ബാബു (79), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ആര്യന്‍ ആന്റോ (67), തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശശിധരന്‍ (69), എറണാകുളം പച്ചാളം സ്വദേശി ഗോപിനാഥന്‍ (63) എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 218 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

