കൗൺസിൽ യോഗത്തിന് മുൻപേ 'ബിഗ് മൂവ്'; ചെന്നൈയിൽ ജോസഫ് വിജയിയെ കണ്ട് സതീശൻ!
ഷീബ വിജയൻ
ചെന്നൈ: 31ാമത് ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ മഹാബലിപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും സന്നിഹിതനായിരുന്നു. ഡൽഹി ഇന്ദിരാ ഭവനിൽ എ.ഐ.സി.സി പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്ത ശേഷമാണ് സതീശൻ ചെന്നൈയിലെത്തിയത്. ഡൽഹിയിലെ കേരള ഹൗസിൽ ഓണാഘോഷ പരിപാടിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ചീഫ് സെക്രട്ടറിമാർ, കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവയാണ് കൗൺസിലിലെ അംഗങ്ങൾ. സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ, ജലവിഹിത പ്രശ്നങ്ങൾ, പ്രാദേശിക വികസനം, കേന്ദ്ര-സംസ്ഥാന ഏകോപനം എന്നിവ യോഗത്തിൽ ചർച്ചയാകും. അന്തർസംസ്ഥാന ജലവിഹിത തർക്കങ്ങളും കേന്ദ്രത്തിൻ്റെ ഇടപെടലും പ്രധാന വിഷയങ്ങളാകും.
cxzcxzcxdxc

