ഇനി കാര്യങ്ങൾ അതിവേഗം നടക്കും; അതിർത്തി സംസ്ഥാനങ്ങളിൽപൗരത്വം നൽകാൻ ജില്ലാ കലക്ടർമാർക്ക് പൂർണ്ണ അധികാരം


ഷീബ വിജയൻ

ന്യൂഡൽഹി: പൗരത്വ ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ സുപ്രധാനമായ ഭേദഗതി വരുത്തി. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം അനുവദിക്കുന്നതിനുള്ള അധികാരം അതിർത്തി സംസ്ഥാനങ്ങളിലെ ജില്ലാ കലക്ടർമാർക്ക് നേരിട്ട് നൽകാനാണ് കേന്ദ്ര തീരുമാനം.

നിലവിൽ പ്രത്യേക ഉന്നതാധികാര സമിതികളാണ് ഇത്തരം അപേക്ഷകൾ പരിഗണിച്ചിരുന്നത്. അപേക്ഷകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും നടപടികൾ വേഗത്തിലാക്കാനുമാണ് ഈ പുതിയ തീരുമാനം. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, പശ്ചിമ ബംഗാൾ, അസം, ത്രിപുര, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലാണ് പുതിയ ഭേദഗതി പ്രാബല്യത്തിൽ വരിക. അയൽരാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, ബുദ്ധ, ജൈന തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളുടെ അപേക്ഷകളിൽ കലക്ടർമാർക്കോ ജില്ലാ മജിസ്ട്രേറ്റുമാർക്കോ ഇനി അന്തിമ തീരുമാനമെടുക്കാം.

article-image

hjvhjghfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed