രാജ്യസഭയിലേക്ക് ജയിക്കാൻ ബിജെപി 'കനിെഞ്ഞങ്കിൽ' മാത്രം; സിപിഎമ്മിന് വൻ രാഷ്ട്രീയ പ്രതിസന്ധി


ഷീബ വിജയൻ

തിരുവനന്തപുരം: രാജ്യസഭയിലെ കേരളത്തിൽ നിന്നുള്ള മൂന്ന് അംഗങ്ങളുടെ കാലാവധി അടുത്ത ഏപ്രിലിൽ അവസാനിക്കും. നിലവിലെ നിയമസഭ കക്ഷിനില അനുസരിച്ച് എല്ലാ എംഎൽഎമാരും വോട്ട് ചെയ്താൽ സിപിഎമ്മിന് ഒരൊറ്റ സീറ്റിലും വിജയിക്കാനാകില്ല. ബിജെപിയുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ സിപിഎമ്മിന് മൂന്ന് ഒഴിവുകളിൽ ഒരെണ്ണത്തിൽ വിജയിക്കാനാകൂ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു.

മുസ്ലിം ലീഗിൻ്റെ പി വി അബ്ദുൾ വഹാബ്, സിപിഎമ്മിലെ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ എന്നിവരുടെ കാലാവധിയാണ് 2027 ഏപ്രിൽ 23 ന് അവസാനിക്കുന്നത്. 102 എംഎൽഎമാരുള്ള യുഡിഎഫിന് രണ്ട് സീറ്റുകൾ നേടാനാകും. 140 അംഗങ്ങളും വോട്ട് ചെയ്താൽ മൂന്നാമത്തെ സീറ്റ് നേടാൻ 36 വോട്ടുകൾ വേണം. എന്നാൽ 35 എംഎൽഎമാരുള്ള എൽഡിഎഫിന് ഒരു വോട്ട് കൂടി ആവശ്യമാണ്. മൂന്ന് എംഎൽഎമാരുള്ള ബിജെപി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നാൽ സാധുവായ വോട്ടുകളുടെ എണ്ണം 137 ആവുകയും ക്വാട്ട 35 ആയി കുറഞ്ഞ് എൽഡിഎഫിന് വിജയിക്കാനാകുകയും ചെയ്യും.

ബിജെപി വിട്ടുനിൽക്കുന്നതുവഴി എൽഡിഎഫ് സീറ്റ് നേടിയാൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണെന്ന് യുഡിഎഫ് ആരോപിക്കും. എന്നിരുന്നാലും ബിജെപിയുടെ സഹായം തേടില്ലെന്ന നിലപാടാണ് സിപിഎം എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം പറഞ്ഞു.

article-image

dsddsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed