പിഎസ്‌സി അട്ടിമറി? പുരാരേഖ വകുപ്പിലെ ഒരൊറ്റയാൾ റാങ്ക് ലിസ്റ്റിൽ : റിപ്പോർട്ട് തേടി മന്ത്രി
ഷീബ വിജയൻ
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ അസിസ്റ്റൻ്റ് കൺസർവേഷൻ ഓഫീസർ നിയമനത്തിൽ അന്വേഷണത്തിന് സാധ്യത. സ്പെഷ്യൽ സെക്രട്ടറിയോട് മന്ത്രി ഒ.ജെ. ജനീഷ് റിപ്പോർട്ട് തേടി.
പിഎസ്‌സി തയാറാക്കിയ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഒരേയൊരു ഉദ്യോഗാർഥിക്ക് വേണ്ടി പരീക്ഷയും തുടർനടപടികളും പൂർത്തിയാക്കിയെന്നാണ് ആക്ഷേപം. യോഗ്യതാ മാനദണ്ഡങ്ങളും മാറ്റി. സർക്കാർ ഉത്തരവില്ലാതെയാണ് തസ്തിക സ്ഥിരപ്പെടുത്തിയതെന്നും ആരോപണമുണ്ട്. മുൻ സർക്കാരിൻ്റെ കാലത്തായിരുന്നു ഈ നിയമനം. യോഗ്യതകളിൽ അട്ടിമറി നടത്തിയത് പുരാരേഖ വകുപ്പ് ഡയറക്ടറുമായും സിപിയമ്മുമായും അടുത്ത ബന്ധമുള്ള ആൾക്ക് വേണ്ടിയാണെന്നാണ് യൂത്ത് കോൺഗ്രസിൻ്റെ ആരോപണം.
adsdfdfsfs

