വ്യാജ സിമ്മും ഹവാല ഇടപാടും; വീണ വിജയന് പൂട്ടിടാൻ ഇഡി, പ്രതികരിച്ച് രമേശ് ചെന്നിത്തല
ഷീബ വിജയൻ
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ ഇഡി നടപടിയിൽ മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. വീണയുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന ആഭ്യന്തരവകുപ്പിൻ്റെ മുന്നിൽ വന്നിട്ടില്ലെന്നും നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
വീണാ വിജയനെതിരായ അന്വേഷണം ഇഡി ശക്തമാക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. വീണ ഉപയോഗിച്ചെന്ന് ആരോപിക്കുന്ന വ്യാജ സിം കാർഡുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിക്കുകയാണ്. കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ നന്ദുലാലിൻ്റെ പേരിലാണ് സിം കാർഡ് എടുത്തതെന്ന് ഇഡി കണ്ടെത്തുകയായിരുന്നു. 2024 മുതൽ വീണ ഈ സിം ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. വീണയും റിയാസും ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിം എടുത്തതെന്ന് നന്ദുലാൽ ഇഡിക്ക് മൊഴി നൽകി. എന്നാൽ എന്ത് ആവശ്യത്തിനാണ് സിം എടുത്തതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.
വ്യാജ സിം ഉപയോഗിച്ചത് ഇൻ്റർനെറ്റ് കോളുകൾക്കായിരുന്നുവെന്ന് ഇഡി വ്യക്തമാക്കുന്നു. അനധികൃത പണമിടപാടുകൾക്കായി ഇൻ്റർനെറ്റ് കോളുകൾ ഉപയോഗിച്ചെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അതേസമയം വീണാ വിജയനെ വീണ്ടും ചോദ്യം ചെയ്യാനും ഇഡി നീക്കം നടത്തുന്നുണ്ട്.
dfsfsddsf

