നാല് മാസത്തിനിടെ 22 മരണശിക്ഷ; ജഡ്ജിയെ പൂട്ടാൻ ഉന്നത നീക്കം, 100 കൊലക്കേസുകൾ ഒറ്റയടിക്ക് പിൻവലിച്ചു!
ഷീബ വിജയൻ
ലക്നോ: നാലുമാസത്തിനിടെ പത്തു കേസുകളിലായി 22 പേർക്ക് വധശിക്ഷ വിധിച്ച ജഡ്ജിയിൽ നിന്നും നൂറ് കൊലക്കേസുകൾ മാറ്റി. മുസാഫർനഗർ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്നാണ് കേസുകൾ മാറ്റിയത്. മേൽക്കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെയാണ് കേസുകൾ മാറ്റിയത്.
കഴിഞ്ഞ നാല് മാസത്തിനിടെ 10 കേസുകളിലായി 22 വധശിക്ഷകൾ വിധിച്ചതോടെയാണ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിന്റെ വിധികൾ ശ്രദ്ധേയമായത്. വധശിക്ഷയോ ജീവപര്യന്തം തടവോ പരമാവധി ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കൊലപാതക കേസുകളാണ് മാറ്റിയത്.
ചൊവ്വാഴ്ച പുറപ്പെടുവിച്ച ഭരണപരമായ ഉത്തരവിലൂടെയാണ് ജില്ലാ സെഷൻസ് ജഡ്ജി വീരേന്ദ്ര കുമാർ സിംഗ് കേസുകൾ സ്വന്തം കോടതിയിലേക്ക് തിരിച്ചുവിളിച്ചത്. ഇതോടെ രവികുമാർ ദിവാകറിന്റെ കോടതിയിൽ പരിഗണിച്ചിരുന്ന 100 കൊലക്കേസുകൾ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറും.
ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽ കൊലപാതക കേസുകൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകുന്നതിൽ അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും ആശങ്ക പങ്കുവച്ചിരുന്നതായി ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രമോദ് ത്യാഗി പറഞ്ഞു. മുൻപ് ബറേലിയിലെ കോടതിയിൽ നിയമിതനായപ്പോൾ 13 വധശിക്ഷകളാണ് രവികുമാർ ദിവാകർ വിധിച്ചത്.
ഇതുൾപ്പെടെ 35 പേർക്ക് നിലവിൽ രവികുമാർ ദിവാകർ വധശിക്ഷ വിധിച്ചിട്ടുണ്ട്. ലക്നോ സ്വദേശിയായ ഈ 46കാരൻ 2009ൽ അസംഗഢിൽ അഡീഷണൽ സിവിൽ ജഡ്ജിയായാണ് സർവീസ് ആരംഭിച്ചത്. തുടർന്ന് 2015 മേയ് മാസത്തിൽ സുൽത്താൻപൂരിൽ സിവിൽ ജഡ്ജിയായും അഞ്ച് മാസത്തിന് ശേഷം ജുഡീഷ്യൽ മജിസ്ട്രേറ്റായും അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു.
dsaasadsas

