ബഹ്റൈൻ വിദ്യാർത്ഥിയുടെ മ്യൂസിക്ക് ആൽബം പുറത്തിറങ്ങി


മനാമ: ബഹ്റൈനിൽ നിന്നും മിടുക്കനായ ഒരു വിദ്യാർത്ഥി സംഗീത സംവിധാനം ചെയ്ത മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി. ബഹ്റൈനിലെ ഏഷ്യൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയും കോട്ടയം അയ്മനം സ്വദേേശിയുമായ ഗൗതം മഹേഷ് സംഗീതസംവിധാനം നിർവഹിച്ച ചിന്മയം അയ്യപ്പസംഗീത ആൽബമാണ് പുറത്തിറങ്ങിയത്. ബഹ്റൈനിലെ പലവേദികളിലേയും നിറസാന്നിധ്യമായ ഗൗതം മഹേഷ് പ്രിയ കൃഷ്ണമൂർത്തി, സുമ ഉണ്ണികൃഷ്ണൻ, ശശി പുളിക്കശേരി, വീരമണി എന്നിവരുടെ കീഴിലാണ് സംഗീതപഠനം നടത്തിയത്. കൂടാതെ ബഹ്റൈനിലെ തന്നെ സോപാനം വാദ്യകലാസംഘത്തിൽ സന്തോഷ് കൈലാസിന്റെ ശിക്ഷണത്തിൽ പഞ്ചാരിമേളം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചു. സേതുമാധവന്റെ കീഴിൽ‍ തബല, കീബോർഡ് എന്നിവയും ഗൗതം പഠിക്കുന്നുണ്ട്.  

അടുത്ത് തന്നെ റിലീസാകുന്ന മൂന്ന് വിഡിയോ ആൽബങ്ങൾക്കും ഗൗതം മഹേഷ് സംഗീതവും ആലാപനമവും നിർവഹിച്ചിട്ടുണ്ട്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed